KeralaLatest NewsNews

ഐഎസ്എൽ: ഫുട്ബോൾ ആരവത്തിൽ കൊച്ചി, നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുകയില്ല

കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മത്സരം കാണാൻ എത്തുന്നവർ പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്. തുടർന്ന് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാണ് മത്സരം നടക്കുന്ന ജെഎൽഎൻ സ്റ്റേഡിയത്തിലേക്ക് എത്തേണ്ടത്. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റ് വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതാണ്. അതേസമയം, പറവൂർ, തൃശ്ശൂർ, മലപ്പുറം എന്നീ മേഖലകളിൽ നിന്ന് എത്തുന്നവർ ആലുവ ഭാഗത്തും, കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്ന് വരുന്നവർക്ക് തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില മേഖലകളിൽ പാർക്ക് ചെയ്യണം. അതേസമയം, കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുകയില്ല.

Also Read: വയനാട്ടിൽ പ്രതിഷേധം ശക്തം: രണ്ടും കൽപ്പിച്ച് വനം വകുപ്പ്, മിഷൻ ബേലൂർ മഗ്‌ന ഇന്ന് പുനരാരംഭിക്കും

വൈകീട്ട് 5 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്ന്‌ ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി–മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളി വഴി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button