KeralaNews

ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

പാറശാല: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരത്തെ പാറശ്ശാല മരിയാപുരത്തിന് സമീപം അനില്‍കുമാറിനെയാണ് കൊലപ്പെടുത്തിയത്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ്.

അനിലിനെ വീടിന് സമീപത്തെ റോഡില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ പൂര്‍വ്വ വൈര്യാഗമാണെന്ന് പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് തിരയുകയാണ്. സംഭത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button