NewsIndia

ശരീഅത്ത് കോടതികള്‍ നിരോധിച്ചു

ചെന്നൈ: ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ഇതിനെതുടർന്ന് ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

ചെന്നൈ അണ്ണാശാലയിലെ മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് അബ്ദുൾ റഹ്മാൻ പൊതുതാൽപര്യഹർജ്ജി സമർപ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Post Your Comments


Back to top button