KeralaNews

നാട്ടകം റാഗിംഗ് -കലക്ടറേറ്റിലേക്കു ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം നിരവധി പേർക്ക് പരിക്ക്

 

കോട്ടയം; ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു.൨൧ ബി ജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് നാലു തവണ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. പത്ത് മിനിറ്റോളം ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പരസ്പരം കല്ലേറു നടന്നു.

പൊലീസിന്റെ ലാത്തി പ്രയോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാന്‍ എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.നാട്ടകം പോളിയിലെ റാഗിംഗിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മാർച്ച്. സിപിഎമ്മും എസ് എഫ് ഐയും മറ്റും ദളിത പീഡനം തുടരുന്നു എന്നാരോപിച്ചാണ് സമരം.ആറ് പേരെ പൊലീസ് അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments


Back to top button