KeralaNews

പൊലീസ് ക്രിമിനലുകളോ ? മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി സംസ്ഥാന പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് മാസത്തിനകം ലഭിച്ചത് നൂറിലേറെ പരാതികള്‍. ഇതിലധികവും കസ്റ്റഡി മര്‍ദ്ദനം ആരോപിച്ചുള്ളതാണ്. ഫോര്‍ട്ട് കൊച്ചി കേസ്, മാവേലിക്കര കുറത്തിയാട് ചുമട്ട് തൊഴിലാളിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത്, കുറ്റ്യാടി സംഭവം തുടങ്ങി കുറച്ച് കേസുകള്‍ മാത്രമാണ് ഇക്കാലയളില്‍ ജനശ്രദ്ധയില്‍ എത്തിയത്.

കള്ളക്കേസ് ചുമത്തുക, അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുക, സിവില്‍ കേസുകള്‍ തീര്‍പ്പാക്കുക തുടങ്ങി നിരവധി പരാതികളാണ് ഓരോ ദിവസവും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുന്നില്‍ എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമെന്നാണ് വിലയിരുത്തല്‍

shortlink

Post Your Comments


Back to top button