NewsInternational

ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26 ന് മരിക്കും : ജ്യോത്സ്യ പ്രവചനം ഫലിക്കുമോ ?

കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലാ സിരിസേന അടുത്ത വര്‍ഷം ജനുവരി 26 ന് മരിക്കുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987 ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച കുറ്റവാളി വിജിതാ റോഹാന വിജേമുനിയാണ് ജ്യോതിഷ പ്രവചനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് വഴി ഇയാള്‍ നടത്തിയിരിക്കുന്ന പ്രവചനം ശ്രീലങ്കന്‍ അധികൃതര്‍ ഗൗരവമായി എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞതെന്ന അന്വേഷണത്തിലാണ് പോലീസ്. വിജേമുനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മാധ്യമ – പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിലെ സെക്രട്ടറി നിമല്‍ ബോപ്പാജ പറഞ്ഞു. ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്ന് വിജേമുനി പറയുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ലോകം മുഴുവന്‍ അനേകം അക്രമിസംഘം പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നതിനാല്‍ വിജേമുനിയുടെ പ്രവചനത്തെയും ക്രമിനല്‍ സംഘത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്.

ആഭ്യന്തര യുദ്ധകാലത്തെ ഇന്ത്യന്‍ ഇടപെടലില്‍ 1987 ല്‍ ഇന്തോ-ലങ്കന്‍ സമാധാന കരാറില്‍ ഒപ്പുവെയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു രാജീവ്ഗാന്ധിക്ക് നേരെ ആക്രമണം ഉണ്ടായത്. നേവല്‍ ഗാര്‍ഡ് ഓണര്‍ പരിശോധിക്കവേ വിജേമുനി തോക്കിന് അടിക്കുകയായിരുന്നു. എന്നാല്‍ തക്കസമയത്ത് ലങ്കയുടെ സൈനികരുടേയും ബോഡിഗാര്‍ഡുകളുടെയും ഇടപെടലിനെ തുടര്‍ന്ന് തലനാരിഴയ്ക്ക് രാജിവ് ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഈ കേസില്‍ കോര്‍ട്ടുമാര്‍ഷ്യലിന് വിധേയനായ വിജേമുനി തടവുശിക്ഷയ്ക്ക് ശേഷമാണ് ജ്യോതിഷിയായത്.

shortlink

Post Your Comments


Back to top button