KeralaNews

കൊച്ചി നഗരത്തില്‍ വന്‍ കറന്‍സി വേട്ട; അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘം പിടിയില്‍

കൊച്ചി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറി നല്കുന്ന അന്തര്‍സംസ്ഥാന സംഘത്തിനെ കൊച്ചിയില്‍ അദായനികുതി വകുപ്പ് അധികൃതർ പിടികൂടി.അഞ്ചു പേരാണ് അറസ്റ്റിൽ ആയത്.37.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പധികൃതര്‍ പിടിച്ചെടുത്തു.തമിഴ്‌നാട് സ്വദേശികൾ ഉൾപ്പെടെയുള്ള സംഘത്തിനെ കുറെ നാളായി വലയിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടായിരുന്നു.

നോട്ടു മാറ്റി നല്കണമെന്നാവശ്യപ്പെട്ട് സംഘത്തെ ക്ഷണിച്ചുവരുത്തി കുടുക്കുകയായിരുന്നു. അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘമാണ് പിടിയിലായിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവർക്ക് പുതിയ നോട്ടുകളാരാണ് നൽകുന്നതെന്ന അന്വേഷണം പുരോഗമിക്കുന്നു.പ്രതികളെ ചോദ്യം ചെയ്തു വരുന്നു. ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരം കള്ളപ്പണ സംഘം വ്യാപകമായ പുതിയ നോട്ടുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button