NewsIndia

ക്രിസ്മസ്, പുതുവല്‍സര തിരക്ക്: പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ക്രിസ്മസ്, പുതുവല്‍സര തിരക്കു പരിഗണിച്ചു റെയില്‍വേ ഡല്‍ഹി, മുംബൈ, ബെംഗളൂരു റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. കൊച്ചുവേളിയില്‍നിന്നു 22ന് രാത്രി 11നു പുറപ്പെടുന്ന 04425 കൊച്ചുവേളി – നിസാമുദ്ദീന്‍ എസി സ്പെഷല്‍ ട്രെയിൻ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു നിസാമുദ്ദീനില്‍ എത്തും. 06557 ഹുബാലി- കൊച്ചുവേളി സ്പെഷല്‍ ചൊവ്വാഴ്ചകളില്‍ 6.45ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.30ന് കൊച്ചുവേളിയിലെത്തും.

തിരിച്ചുള്ള 06558 ട്രെയിന്‍ കൊച്ചുവേളിയില്‍നിന്നു ബുധനാഴ്ചകളില്‍ ഉച്ചയ്ക്കു 12.50ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.40ന് ഹുബാലിയില്‍ എത്തിച്ചേരും. തിരുനെല്‍വേലി-മുംബൈ സിഎസ്ടി എസി സ്പെഷല്‍ (01068) തിരുനെല്‍േവലിയില്‍നിന്നു ജനുവരി മൂന്ന്, 10, 17 തീയതികളില്‍ പുലര്‍ച്ചെ 4.45ന് പുറപ്പെടും. പിറ്റേ ദിവസം 12.30ന് മുംബൈ സിഎസ്ടിയില്‍ ഈ ട്രെയിൻ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button