KeralaLatest NewsNews

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മൂന്നു തീവണ്ടികള്‍ റദ്ദാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മൂന്നു തീവണ്ടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ച് റെയില്‍വെ.  യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകൾ റദ്ദാക്കുന്നത്.

തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസുകള്‍, എറണാകുളം-തിരുവനന്തപുരം വേണാട് സ്‌പെഷ്യല്‍ എന്നിവ ശനിയാഴ്ച മുതല്‍ ഓടില്ല.

25 ശതമാനമെങ്കിലും യാത്രക്കാരില്ലാത്ത തീവണ്ടികളാണ് റദ്ദാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി മൊത്തം ഏഴു പ്രത്യേകവണ്ടികളുടെ സര്‍വീസ് സെപ്റ്റംബര്‍ 12 മുതല്‍ പിന്‍വലിക്കാനാണ് തീരുമാനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button