India

കള്ളപ്പണ വേട്ട : അസമിൽ കോടികണക്കിന് രൂപയുടെ പുതിയ നോട്ടുകൾ പിടി കൂടി

ഗുവാഹട്ടി : രാജ്യത്തൊട്ടാകെ നടക്കുന്ന കള്ളപ്പണ വേട്ടയുടെ ഭാഗമായി അസമിലെ നഗാവോണ്‍ ജില്ലയിലെ ബരാബസാറിലുള്ള ഒരു കച്ചവട സ്ഥാപനത്തില്‍ നിന്ന് 2.35 കോടിയുടെ പുതിയ നോട്ടുകള്‍ ആദായ വകുപ്പ് പിടികൂടി. പുകയില ഉത്പന്നങ്ങളും സ്‌റ്റേഷനറി സാധനങ്ങളും മൊത്തക്കച്ചവടം ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് വന്‍തുക കണ്ടെത്തിയത്.

കള്ളപ്പണത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. പിടികൂടിയതില്‍ 2.29 കോടി പുതിയ 2000 രൂപ നോട്ടുകളാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. സ്ഥാപന ഉടമകളായ അമൂല്യ ദാസ്, തപന്‍ ദാസ് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്തവ കള്ളപ്പണം അല്ലെന്നാണ് ഇവർ അധികൃതരോട് പറഞ്ഞത് അതിനാൽ രേഖകള്‍ ഹാജരാക്കാന്‍ ഇവരോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button