NewsInternational

കായലില്‍ മുങ്ങിപ്പോയ ബാലൻ അത്ഭുതകരമായി മരണത്തെ കീഴടക്കി

കായലില്‍ മുങ്ങിപ്പോയ ബാലൻ അത്ഭുതകരമായി മരണത്തെ കീഴടക്കി. വെള്ളത്തില്‍ മുങ്ങിപ്പോയ ബാലനെ 41 മിനിറ്റുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ഇത്രയും സമയം കായലിനടിയില്‍ കിടന്നിട്ടും ജീവന്‍ തിരിച്ച്‌ കിട്ടിയ 13കാരനായ മോര്‍ടെസ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുകയാണ്. ഓസ്ട്രിയയിലെ ബര്‍ഗന്‍ ലാന്‍ഡിലാണ് സംഭവം നടന്നത്. ഇവിടെ ഒരു സ്വിമ്മിങ് ട്രിപ്പിനെത്തിയ ബാലന്‍ നിര്‍ഭാഗ്യവശാല്‍ ന്യൂഫെല്‍ഡര്‍ കായലില്‍ താഴ്ന്ന് പോവുകയായിരുന്നു. എന്തായാലും മരണത്തെ കീഴടക്കിയ ഈ ബാലന്‍ വിസ്മയമാവുകയാണ്. കായലിലെ തണുത്ത വെള്ളം കാരണമാണ് മോര്‍ടെസ രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ബാലനെ കാണാതായത് മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഏതാണ്ട് 41 മിനിറ്റുകള്‍ക്ക് ശേഷമാണ് വെള്ളത്തിനടിയില്‍ മോര്‍ടെസ കിടക്കുന്നത് ഡൈവര്‍മാര്‍ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് നിരവധി മെഡിക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമായതിനെ തുടര്‍ന്നാണ് മോര്‍ടെസ ജീവിതത്തിലേക്ക് തിരിച്ച്‌ വന്നിരിക്കുന്നത്. ബാലനെ വിമാനമാര്‍ഗമാണ് ചികിത്സക്കായി വിയന്നയിലേക്ക് കൊണ്ടു വന്നത്. ഈ കുട്ടി 41 മിനിറ്റ് തടാകത്തിനടിയില്‍ കിടന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നാണ് ഡോണൗ ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി തലവനായ അലക്സാണ്ടര്‍ റോകിടാന്‍സ്കി പറയുന്നത്.

എന്നാല്‍ തടാകത്തിലെ തണുത്ത വെള്ളവും മോര്‍ടെസയുടെ ശാരീരികമായ ചില കഴിവുകളും കാരണമാകാം കുട്ടി രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. കുട്ടി ഇത്രയും സമയം വെള്ളത്തിനിടയില്‍ കിടന്നുവെന്നതിന് ദൃക്സാക്ഷികളുണ്ടെന്നും അതിനാല്‍ വിശ്വസിക്കാതെ തരമില്ലെന്നും അദ്ദേഹം പറയുന്നു.
വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് വിവിധ ട്രീറ്റ്മെന്റുകളിലൂടെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തിന്റെ ഊഷ്മാവ് 33 ഡിഗ്രി സെല്‍ഷ്യസായി നിലനില്‍ത്തിയിട്ടും ഒരാഴ്ചയോളം മോര്‍ടെസ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ക്രമേണ കുട്ടി ബോധത്തിലേക്ക് തിരിച്ച വരുകയും അഞ്ചാഴ്ച ഇന്റന്‍സീവ് കെയറില്‍ കഴിയുകയുമായിരുന്നു.പിന്നീട് ഒരാഴ്ച ആശുപത്രി വാർഡിലും പിന്നീട് ന്യൂറോസര്‍ജിക്കല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിലും കഴിഞ്ഞിരുന്നു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button