NewsInternational

രാത്രിയിൽ പിഞ്ചു കുഞ്ഞിനെ തനിച്ചാക്കി മാതാവ് കാമുകനൊപ്പം പോയി ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഭീമൻ എലികൾ ജീവനോടെ ഭക്ഷിച്ചു

ദക്ഷിണാഫ്രിക്ക: രാത്രിയിൽ വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് ഉപേക്ഷിച്ചുപോയ പിഞ്ചു കുഞ്ഞിനെ പന്നിയെലികൂട്ടം ജീവനോടെ ഭക്ഷിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാത്രിയില്‍ കുഞ്ഞിനെ വീടിനുള്ളില്‍ ഉപേക്ഷിച്ച് ‘അമ്മ കാമുകനൊപ്പം പോകുകയായിരുന്നു. കുഞ്ഞിനെ അകത്താക്കി വീട് പൂട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ പോയത്. രാത്രി കാമുകനൊപ്പം കറങ്ങിയ മാതാവ് രാവിലെ തിരിച്ചു വന്നപ്പോഴാണ് മരിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ടത്.

ഇതിനകം കുഞ്ഞിന്റെ നാക്ക്, കണ്ണുകള്‍, വിരലുകള്‍ എന്നിവയെല്ലം എലികള്‍ ഭക്ഷിച്ചിരിന്നു.പിഞ്ചു ശരീരം മുഴുവന്‍ എലികളുടെ പല്ലിറങ്ങിയ പാടുകളും ഉണ്ടായിരുന്നു. പെണ്‍കുഞ്ഞിന്റെ ഇരട്ട സഹോദരന്‍ ലക്കി എന്ന് പേരുള്ള കുട്ടിക്കും മരണം സംഭവിക്കുമായിരുന്നു. എന്നാല്‍ ഇതിനെ മാതാവ് ഒപ്പം കൂട്ടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. മാതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി കാമുകനൊപ്പം കറങ്ങിയതിനു ശേഷം മാതാവ് എത്തുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. വീടിന്റെ താക്കോല്‍ കളഞ്ഞുപോയതിനാല്‍ താഴ് തല്ലിത്തകര്‍ക്കുകയായിരുന്നു അകത്തു കയറിയത്. അപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. കുഞ്ഞ് പൊള്ളലേറ്റ് മരിച്ചെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്.എന്നാല്‍ അവിടെയെത്തിയ നാട്ടുകാര്‍ പരിശോധന നടത്തിയതില്‍ നിന്നും എലികള്‍ കുഞ്ഞിനെ തിന്നുകയായിരിന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button