NewsIndia

രാജി വച്ച് അന്വേഷണം നേരിടണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

ഡൽഹി: രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളും രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സഹാറ, ബിര്‍ള, ഗ്രൂപ്പുകളില്‍ നിന്നും കൈക്കൂലി വങ്ങിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് രാജി ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയത്. കൈക്കൂലി ആരോപണത്തില്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തിലുള്ള കമ്മറ്റിയുടെ അന്വേഷണം നടക്കുകയാണ്. ഇത് അവസാനിക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്നാണ് ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് പിന്തുടരുന്നത് സന്തോഷമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. സുപ്രീം കോടതി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ആരോപണങ്ങള്‍ തെളിയുന്നത് വരെ മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ പോലെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി നിയന്ത്രിക്കാന്‍ സാധ്യതയുള്ളതിനാല്‍ സുപ്രീം കോടതി നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും എഎപി നേതാവ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button