NewsInternational

അറബിയിൽ സംസാരിച്ചു: യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

ന്യൂയോർക്ക്: അറബിയില്‍ സംസാരിച്ചതിന്റെ യുവാവിനെ വിമാനത്തില്‍ നിന്ന് പുറത്താക്കി. യെമനി-അമേരിക്കന്‍ വശംജനായ യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തനായ ആദം സലെയെയാണ് പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയത്. തന്റെ അമ്മയോട് അറബിയില്‍ സംസാരിച്ചതിന് തന്നെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാരോപിച്ച്‌ ആദം സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

താടിയുള്ളതിന്റെ പേരില്‍ തന്നെ വംശീയവാദിയായി വിമാനത്തിലുണ്ടായിരുന്ന ചിലര്‍ ചിത്രീകരിച്ചെന്നും ആദം പറയുന്നു.ഇതിന്റെ പേരില്‍ മണിക്കൂറുകള്‍ വൈകിച്ച് തന്നെ കര്‍ശന പരിശോധന നടത്തിയാണ് മറ്റൊരു വിമാനത്തില്‍ യാത്രനടത്താന്‍ അനുവദിച്ചതെന്നും വിമാനത്തിലുണ്ടായിരുന്ന നിരവധി പേര്‍ തനിക്ക് പിന്തുണയുമായി മുന്നോട്ട് വന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വിമാനത്തില്‍ അനാവശ്യമായി ബഹളം വെച്ചതിനാണ് ആദം സലെയെ പുറത്താക്കിയതെന്നാണ് ഡെല്‍റ്റ് എയര്‍ലൈന്‍സിന്റെ വാദം.

shortlink

Post Your Comments


Back to top button