Technology

ക്യാഷ് @ ഹോം സംവിധാനവുമായി സ്‌നാപ് ഡീൽ

പ്രമുഖ ഇ -കോമേഴ്‌സ് വെബ്സൈറ്റ് ആയ സ്‌നാപ്ഡീൽ സാധനങ്ങള്‍ക്കൊപ്പം പണവും വീട്ടിലെത്തിക്കുന്ന പുതിയ സംവിധാനം ക്യാഷ് @ ഹോം സംവിധാനം അവതരിപ്പിച്ചു. 2000 രൂപ വരെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം തെരഞ്ഞെടുത്ത നഗരങ്ങളില്‍ എത്തിക്കാനാണ് സ്നാപ്ഡീല്‍ തയ്യാറെടുക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമേ ഈ സേവനം ലഭ്യമാകുകയൊള്ളു. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഉപഭോക്താവിന്റെ സ്ഥലം എവിടെയാണെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്നെ ക്യാഷ് @ ഹോം സംവിധാനം ലഭ്യമാവുമോ എന്ന് അറിയാൻ സാധിക്കും. തുടർന്ന് സാധനങ്ങള്‍ വാങ്ങുന്നത് പോലെ തന്നെ 2000 രൂപ വരെയുള്ള തുക പണമായി സ്നാപ്പ് ഡീലിൽ ആവശ്യപ്പെടാം. ക്യാഷ് ഓണ്‍ ഡെലിവറി ആയോ അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പണം കൈമാറാൻ സാധിക്കും. ക്യാഷ് ഓണ്‍ ഡെലിവറി ആവശ്യപെടുന്നവർക്ക് പണം നല്‍കാനെത്തുന്നയാള്‍ കാര്‍ഡ് സ്വൈപിങ് മെഷീനും കൊണ്ടുവരും. അപ്പോൾ കാര്‍ഡ് സ്വൈപ് ചെയ്ത് 2000 രൂപ വരെ നേരിട്ട് വാങ്ങാം.

പുതിയ സംവിധാനം ഉപയോഗിക്കാനായി ഒരു രൂപ സര്‍വ്വീസ് ചാർജ് സ്നാപ്ഡീല്‍ ഈടാക്കും ഉല്‍പ്പന്നങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി വാങ്ങുമ്പോള്‍ ആളുകള്‍ നല്‍കുന്ന പണം കമ്പനിയുടെ ജീവനക്കാര്‍ക്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടിവരുന്ന ബുദ്ധിമുട്ട്  ഇതിലൂടെ ഒഴിവാക്കുക എന്നതാണ് പുതിയ സംവിധാനം കൊണ്ട് സ്‌നാപ് ഡീൽ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ ആദ്യ ഘട്ടം ഈ സംവിധാനം ലഭ്യമാകുകയുള്ളൂ. വിജയിച്ചാൽ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button