IndiaNews

ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട മലയാളി പിടിയിൽ

ന്യൂഡൽഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട മലയാളിയെ ഡല്‍ഹിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശിയായ പൊടി സലാം എന്ന അബ്ദുല്‍ സലാം ആണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.2014ല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒമ്പത് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സലാം.

ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായ അഫ്താബ് ബക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അബ്ദുല്‍ സലാമെന്ന് കള്ളനോട്ട് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കുറ്റപത്രത്തിൽ പറയുന്നു.ഇയാൾ പാകിസ്താനില്‍നിന്ന് ഗള്‍ഫ് വഴി ഇന്ത്യയിലേയ്ക്ക് കള്ളനോട്ടുകള്‍ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button