International

ബര്‍ലിന്‍ ട്രക്ക് ആക്രമണം: പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

മിലാന്‍: കഴിഞ്ഞ ദിവസം ബര്‍ലിന്‍ മാര്‍ക്കറ്റില്‍ നടന്ന ട്രക്ക് അപകടത്തിലെ പ്രതി കൊല്ലപ്പെട്ടു. പ്രതി അനീസ് അംറിയെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബര്‍ലനിലെ ക്രിസ്തുമസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്.

സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പിസാ മാക്ഷിയോയില്‍ പുലര്‍ച്ചെ മൂന്നോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസിനു നേര്‍ക്ക് അംറിയാണ് ആദ്യം വെടിവച്ചതെന്ന് പറയുന്നു. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ക്രിസ്റ്റ്യാന്‍ മൂവിയോ എന്ന പോലീസുകാരനാണ് പരിക്കേറ്റത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അംറി കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button