KeralaNews

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു

കട്ടപ്പന: കട്ടപ്പനയിലെ പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമനസേന തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കട്ടപ്പന ഐ.ടി.ഐ. ജങ്ഷനു സമീപത്തെ പെട്രോള്‍ പമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് . പുലര്‍ച്ചെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് ലോറിക്കു തീപിടിച്ചതു കണ്ടത്. ഉടന്‍തന്നെ ഇയാള്‍ അടുത്തുള്ള അഗ്നിശമനസേനാ ഓഫീസില്‍ വിവരം അറിയിച്ചു.

അഗ്നിശമനസേന എത്തിയെങ്കിലും താക്കോലില്ലാത്തതിനാൽ വണ്ടി പുറത്തേക്ക് എടുക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന്, പമ്പിനുള്ളില്‍വെച്ചുതന്നെ തീ അണക്കുകയായിരുന്നു. പെട്രോള്‍ പമ്പുകളിലെ അനധികൃത പര്‍ക്കിങ്ങിനെതിരെ പമ്പുടമകള്‍ക്കു നോട്ടീസ് നല്‍കുമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button