GulfKeralaNews

സൗദിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 17 സ്ത്രീകള്‍ക്ക് പീഡനം

കോട്ടയം ; സൗദി അറേബ്യയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 17 മലയാളി സ്ത്രീകള്‍ കൊടും പീഡനം അനുഭവിക്കുന്നതായി പരാതി..ആറുമാസമായി ശമ്പളമോ ഒന്നും ലഭിക്കുന്നില്ല. ഭക്ഷണവും വെള്ളവും നല്‍കാതെ ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്നും പരാതി.

കഴിഞ്ഞ ആറുമാസമായി അനാശാസ്യത്തിന് സമ്മതിക്കാത്തതിനാല്‍ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തി. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നാട്ടിൽ മുണ്ടക്കയം പോലീസ് അന്വേഷണം തുടങ്ങി.ബ്യൂട്ടീഷന്‍ ജോലിക്കായി ഒരുലക്ഷം രൂപയിലധികം ശമ്പളം വാഗ്ദാനം ലഭിച്ച് രണ്ടുവര്‍ഷം മുൻപാണ് ഇവര്‍ സൗദിയിലെത്തിയത്.

തിരുവനന്തപുരം സ്വദേശികളായ ഷാജഹാന്‍ മുഹമ്മദ് ഇയാളുടെ ഭാര്യ സുമയ്യ ഷാജഹാന്‍ എന്നിവരാണ് ഇവരെ വിദേശത്തേയ്ക്ക് കൊണ്ടു പോയത്. എന്നാൽ ദമ്പതികൾ സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.ഇവരുടെ ശമ്പളത്തിൽ ഭൂരിഭാഗവും ഇവർക്ക് നൽകാതെ ഇവർ തട്ടിയെടുത്തു. 25000 രൂപ പോലും ഇവർക്ക് നൽകിയില്ല.

ഒപ്പം കഠിന ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുക കൂടി ചെയ്തതോടെ സ്ത്രീകള്‍ പ്രതിഷേധിച്ചു. ഇതിനിടെ അനാശാസ്യത്തിനും നിര്‍ബന്ധിച്ചതായി ആരോപണമുണ്ട്. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായും സ്ത്രീകൾ സോഷ്യൽ മീഡിയ വഴി അയച്ചു കൊടുത്ത ദൃശ്യങ്ങളിൽ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.

Tags

Post Your Comments


Back to top button
Close
Close