NewsInternational

വിനോദത്തിന്റെ പേരിൽ അതിക്രമം: വിവാഹത്തിനെത്തിയവർ നവവധുവിനോട് കാണിച്ചത് കൊടും ക്രൂരത

ബീജിംഗ്: വിവാഹത്തിന് പങ്കെടുക്കാനെത്തിയ അതിഥികള്‍ നവവധുവിനോട് ചെയ്തത് കണ്ടാൽ ആരും ഞെട്ടും.വിനോദത്തിന്റെ പേരിൽ വിവാഹം കൂടാനെത്തിയവർ നവവധുവിനോട് ചെയ്തത് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍.ചൈനയില്‍ വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന ‘വിനോദ’പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു വിനോദം.ഏഴ് പുരുഷന്‍മാരാണ് യുവതിയോട് ഈ അതിക്രമം കാണിച്ചത്.

നവവധുവിനെ കിടക്കയിലേക്ക് തള്ളിയിട്ടശേഷം ഏഴ് പേരും ചേര്‍ന്ന് യുവതിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.മുറിയില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നു. ഇവരാരും പെണ്‍കുട്ടിയെ സഹായിക്കാനായി എത്തിയില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് എതിരെ രോഷം പ്രകടിപ്പിച്ചത്.അവര്‍ ഇതിനു മുന്‍പ് സ്ത്രീകളെ കണ്ടിട്ടില്ലേ, വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം കോമാളിത്തങ്ങള്‍ ഇല്ലാതാക്കണം, എന്ന് തുടങ്ങിയ നിരവധി പ്രധിഷേധങ്ങളാണ് ഇതിനെതിരെ ഉയർന്നു വന്നത്.

https://youtu.be/Fn5LWPxlPJ8

shortlink

Post Your Comments


Back to top button