സാന്റിയാഗോ : ചിലിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ചിലി തീരത്ത് സുനാമി തിരകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പെസിഫിക് സുനാമി വാണിങ് സെന്റര്‍ മുന്നറിയിപ്പ് നല്‍കി. 1000 കിലോമീറ്റര്‍ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ ചിലിയിലെ പ്യൂര്‍ട്ടോ മോണ്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. ഭൂചലനത്തില്‍ ആളപായമൊന്നും ഉണ്ടായതായി വിവരമില്ല.
Post Your Comments