NewsInternational

പാക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രിയുടെ 67-ാം പിറന്നാളാണ് ഇന്ന്.

കഴിഞ്ഞ വര്‍ഷം ഷെരീഫിന്റെ പിറന്നാള്‍ ദിവസം, വിദേശ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങും വഴി മോദി മുന്നറിയിപ്പില്ലാതെ ലാഹോര്‍ സന്ദര്‍ശനം നടത്തിയിരുന്നു അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം ഊഷ്മളമാകുന്നുവെന്നാണ് ഇരു നേതാക്കളും അന്ന് പറഞ്ഞിരുന്നത്.

എന്നാല്‍ അതിനു ശേഷമാണ് പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടാവുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തത്.

shortlink

Post Your Comments


Back to top button