KeralaNews

നാട്ടുകാരെ ആശങ്കയിലാഴ്ത്തി നാട്ടിന്‍പുറത്ത് ഹെലികോപ്ടര്‍

മലപ്പുറം: നാട്ടിൻ പ്രദേശത്ത് ഒരു ഹെലികോപ്റ്റർ വന്നിറങ്ങിയത് നാട്ടുകാരിൽ ഒരേ സമയം ആശങ്കയും കൗതുകമുണർത്തിയിരിക്കുകയാണ്.മലപ്പുറം പുത്തനത്താണി പൂവന്‍ചിനയിലാണ് സംഭവം.വലിയ ശബ്ദത്തോടെ എന്തോ ഭൂമിയിലേക്ക് പതിക്കുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഹെലികോപ്ടർ കണ്ട് ഞെട്ടി.ഹെലികോപ്ടര്‍ കണ്ട് പരിചയമില്ലാത്തവര്‍ അന്യഗ്രഹത്തില്‍ നിന്നുളള പറക്കും തളികയാണെന്ന് വരെ പറഞ്ഞു പരാതി.

എന്നാൽ ഇതൊന്നുമായിരുന്നില്ല വാസ്തവം.കല്‍പ്പകഞ്ചേരി സ്വദേശിയും യുഎഇ ഭരണാധികാരിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായിരുന്ന എപി അസ്ലാമിന്റെ സഹോദരി പുത്രന്‍ അമീനിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ഹെലികോപ്ടറില്‍ എത്തിയതാണ് നാട്ടുകാരില്‍ കൗതുകമുണർത്തിയത്.ഒടുവിൽ കാര്യം മനസിലായതോടെ നാട്ടുകാരിൽ പലരുംപിന്നെ സെല്‍ഫിയെടുക്കാനുളള തിരക്കിലായിരിന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button