NewsIndia

ക്രിസ്മസ് വിപണി ഇത്തവണ ചൈനീസ് ഉത്പന്നങ്ങൾ കീഴടക്കി

കൊച്ചി: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിച്ച കൂട്ടത്തിൽ മലയാളികള്‍ കഴിഞ്ഞ രാത്രിയിലും പകലുമായി അലങ്കരിച്ചതും ഉപയോഗിച്ചതും പൊട്ടിച്ചതുമെല്ലാം ചൈനക്കാരുടെ ഉല്‍പ്പന്നങ്ങള്‍.

2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം 929 കപ്പലുകളാണ് ചൈനയുടെ വിവിധ തുറമുഖങ്ങളില്‍ നിന്നും ക്രിസ്മസ് അലങ്കാര വസ്തുക്കളുമായി ഇന്ത്യയില്‍ എത്തിയത്. ഇവയില്‍ മെഴുകുതിരികള്‍, വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, പ്ളാസ്റ്റിക്, പേപ്പര്‍ അലങ്കാരങ്ങള്‍, ക്രിസ്മസ് ട്രീകള്‍, സമ്മാനങ്ങള്‍, തൊപ്പികള്‍ തുടങ്ങി സീസണ് അനുയോജ്യമായ എല്ലാ വസ്തുക്കളും ഉണ്ടായിരുന്നു.

ഏകദേശം 1.29 കോടി രൂപയുടെ 13.57 ലക്ഷം വസ്തുക്കളാണ് ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷം ലക്ഷ്യമിട്ട് കച്ചവടക്കാരുടെ കൈകളിൽ എത്തിയത്. 255 കപ്പലുകളാണ് നവംബര്‍ 21 ന് കൊച്ചിയിലെത്തിയത്. നവംബര്‍ 22 ന് മറ്റൊരു കപ്പല്‍നീക്കവും ഉണ്ടായി. കൊച്ചിയില്‍ നിന്നും ക്രിസ്മസ് ആഘോഷത്തിനായി മലയാളികള്‍ വാങ്ങിയ 70 ശതമാനം ഉപകരണങ്ങളും ചൈനയുടേതായിരുന്നു. ദക്ഷിണ ചൈനയിലെ ഗുവാങ്ഷൂ നഗരത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന മേള ആഗോള കയറ്റമതി ഇറക്കുമതി ഇടപാടുകാര്‍ക്ക് ചാകരയാണ്. ഈ മേളയില്‍ ഇറക്കുമതിക്കാര്‍ ചൈനയിലെ വിവിധ കച്ചവടക്കാരെ സമീപിക്കുകയും ഓര്‍ഡര്‍ നല്‍കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്മസ് വിപണിക്ക് ആവശ്യമായ വസ്തുക്കള്‍ ഏപ്രില്‍ മാസം തന്നെ കരാറാകാറുണ്ട്. ഇത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി കേരളത്തിലേത് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തുകയും ചെയ്യും. ക്രിസ്മസ് കൊണ്ട് വന്‍തുക ഉണ്ടാക്കുന്ന ഒരു രാജ്യമായി ഇതിലൂടെ ചൈന മാറുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button