Kerala

കാണാതായ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയായ കാമുകനൊപ്പം കണ്ടെത്തി

കോയമ്പത്തൂര്‍•തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കാണാതായ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയായ കാമുകനൊപ്പം കോയമ്പത്തൂരില്‍ നിന്നു കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ ജാഹിദുല്‍ സര്‍ഗാര്‍ (21) എന്ന യുവാവിനൊപ്പമാണ് യുവതി പിടിയിലായത്.

ഡിസംബര്‍ 24 മുതലാണ് യുവതിയെ കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ഒരു യുവാവിനൊപ്പം തിരുവനന്തപുരം-ഗുവഹാത്തി എക്സ്പ്രസ് ട്രെയിനില്‍ കയറി പോയതായി വിവരംകിട്ടി. ഉടന്‍ കല്ലമ്പലം പോലീസ് കോയമ്പത്തൂര്‍ റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. വാട്ട്സ്ആപ്പിലൂടെ യുവതിയുടെ ഫോട്ടോയും അയച്ചു.

ഞായറാഴ്ച രാത്രി പത്തു മണിയോടെ ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയതോടെ ഇരുവരെയും റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കകയായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂരിലത്തെിയ കേരള പൊലീസ് ടീമിന് യുവതിയെയും കാമുകനെയും കൈമാറി. ഇരുവരെയും ചൊവ്വാഴ്ച ആറ്റിങ്ങല്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button