Gulf

സംശയത്തിന്റെ പേരില്‍ 20 വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍

മസ്‌കത്ത്: മോഷണക്കുറ്റം ആരോപിച്ച് ജയിലിലടച്ച രണ്ട് മലയാളികളുടെ ജീവിതം ദയനീയം. 20 വര്‍ഷമായി ഇവര്‍ ഒമാന്‍ ജയിലിലാണ്. ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍, നിലമേല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് സമൈല്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം ലഭിക്കാതെ കഴിയുന്നത്.

പാകിസ്ഥാന്‍ മോഷ്ടാക്കള്‍ ഇവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് മോഷണം നടത്തിയിരുന്നു. സ്ഥാപത്തില്‍നിന്ന് വാങ്ങിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൊള്ള നടത്തിയത്. ഈ സംശയത്തിന്റെ പേരിലാണ് രണ്ട് പ്രവാസി മലയാളികളെ അറസ്റ്റ് ചെയ്യപ്പെട്ടത്.

ചെയ്യാത്തകുറ്റത്തിന് തടവിലായ ഇവരെ പുറത്തിറക്കാന്‍ കുടുംബം ഒരുപാട് ശ്രമിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചിട്ടും ഇവരെ ജയിലില്‍നിന്ന് മോചിപ്പിച്ചിട്ടില്ല. ഒമാനിലെ ഒരു മാളില്‍ അടുത്തടുത്ത കടകളില്‍ ജോലിക്കാരായിരുന്നു സന്തോഷും ഷാജഹാനും. 1997 ഒക്ടോബര്‍ മൂന്നിന് പാക്കിസ്ഥാനികളായ ചിലര്‍ വന്ന് കടയില്‍നിന്ന് ഗ്യാസ് കട്ടര്‍ വാങ്ങി.

അന്നുരാത്രി സമീപത്തെ കച്ചവട കേന്ദ്രത്തില്‍ രണ്ടു കാവല്‍ക്കാരെ കൊന്നശേഷം വലിയ മോഷണവും നടന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ ഉറവിടം തേടിയെത്തിയ പൊലീസ് ഷാജഹാനെയും സന്തോഷിനെയും പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button