NewsIndia

നോട്ട്​ പിൻവലിക്കലിന്​ ശേഷം ബി.എസ്​.പിയുടെ അക്കൗണ്ടിലെത്തിയത് കോടികൾ

ഡൽഹി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയ്ക്ക് ശേഷം ബഹുജന്‍സമാജ്‌വാദി പാര്‍ട്ടിയുടെ (ബിഎസ്പി) ബാങ്ക് അക്കൗണ്ടില്‍ 107 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അസാധുവാക്കപ്പെട്ട ആയിരം, അഞ്ഞൂറ് നോട്ടുകളായാണ് 107 കോടി രൂപ നിക്ഷേപിക്കപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.ഡൽഹിയിലെ യൂണിയൻ ബാങ്കിന്റെ കരോൾ ബാഗ്​​ ശാഖയിൽ എൻഫോഴ്​സ്​മെൻറ്​ നടത്തിയ പരിശോധനക്കിടയിലാണ്​ ഇത്രയും തുക നിക്ഷേപിച്ചതായി കണ്ടെത്തിയത്​. സംഭവത്തെക്കുറിച്ച്​ വിശദമായ പരിശോധന ആരംഭിച്ചതായി ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ അറിയിച്ചു.

ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയത് ഒന്നരക്കോടി രൂപയാണ്. ഇതില്‍ 19 ലക്ഷം രൂപ നോട്ട് അസാധുവാക്കലിന് ശേഷമാണ് നിക്ഷേപിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് അക്കൗണ്ടുകള്‍ സംബംന്ധിച്ച മുഴുവന്‍ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും കെവൈസി രേഖകളും ഉടന്‍ എത്തിക്കാനായി ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button