KadhakalLiterature

a soliloquy of clara .. ക്ലാര ജയകൃഷ്ണന് എഴുതുന്ന കത്ത് …

അനുപമ ആചാരി

നിന്നെ അറിഞ്ഞതിനു ശേഷം വഴങ്ങുന്ന മറ്റെന്തും യാന്ത്രികം തന്നെ ..മരണം വരെ യന്ത്രമായി തുടരണം എന്നത് മറ്റൊരു വൈപരീത്യം .’ഡാ കള്ളാ തടി കന്ട്രക്ടരെ ‘നിന്നെ വിട്ടു കളഞ്ഞത് എന്തിനാണെന്ന ചോദ്യം ആദ്യമായി ഇന്ന് എന്റെ കെട്ട്യോനും ചോദിച്ചു ..!heavy ഡയലോഗ് ആണ് ഞാൻ അടിച്ചേ ..’പ്രണയം പ്രണയം ആയി തന്നെ നിലനില്ക്കാൻ ..ആ വേദനയിൽ അലിഞ്ഞു ഇല്ലാതാവാൻ ..ഭ്രാന്തന്റെ കാലിലെ ചങ്ങലയിലെ ഒറ്റക്കന്നിയുമായി മാത്രം ബന്ധം ഉള്ള ആ മുറിവായി പഴുക്കാൻ ..ഹ ഹ ക്ലാരക്ക് വട്ടാണെന്ന് നിന്നെക്കാൾ നന്നായി അറിഞ്ഞത് ആരാണ് നിന്നിൽ ചെയ്ത ത്യാഗം മറ്റെന്തും നിസ്സാരമാക്കി ..ഹൃദയം കഴുകൻ കൊത്തി വലിക്കുന്ന വേദനയായുമാണ്‌ അന്ന് അന്ത്യ ചുംബനം നല്കി നിന്റെ പക്കൽ നിന്ന് യാത്രയായത് ..ഒറ്റ രാത്രിയിൽ നമ്മൾ പണിതുയർത്തിയ മോഹങ്ങളുടെ കൂടും താളങ്ങളുടെ ഘോഷയാത്രയും ഇന്നും നെഞ്ചിൽ അലയടിക്കുന്നു ..എനിക്ക് നീയുമായി ഒന്ന് കൂടി കാണണം ..എന്റെ കന്യകത്തം നിന്റെ ആണത്തത്തിൽ അടര്ന്നു വീണ ആ ഒറ്റ അക്ക മുറി ..അല്ലെങ്കിൽ ആ കുന്നിൻ ചെരുവിൽ ഭ്രാന്തന്റെ കരച്ചില ശബ്ദം പ്രതിധ്വനിക്കുന്ന ആ പാറക്കെട്ടിനു മുകളിൽ കറുത്ത ആകാശം മാത്രം സാക്ഷിയായി ഒറ്റയ്ക്ക് ഉദിച്ചു നില്ക്കുന്ന ആ നക്ഷത്രത്തെ നോക്കി നിന്റെ മടിയിൽ തല വച്ച് ..നിഷ്കളങ്കമായ നിന്റെ ചിരി മാത്രം കണ്ടു കൊണ്ട് …ഹ ഹ ഹ

എന്റെ മകൻ വലുതായീട്ടാ ..!പേരെന്താ ഇട്ടതെന്നോ ?ജയകൃഷ്ണൻ എന്നാവില്ല ഒരിക്കലും എന്ന് അറിയാലോ ?മുറികൾ പലതും മാറി മാറി ..ചുവരുകൾ പലതും മറന്നു മറന്നു വന്നതിന്റെ ഇടയ്ക്കു തടഞ്ഞ ഒരു പേര് .ഒരു പാവം ‘ശലമോൻ’..തൊടാൻ പേടിച്ചു കട്ടിലിന്റെ അരികിൽ നാണിച്ചു കുമ്പിട്ടു നിന്ന ഒരു പയ്യൻ..കുറെ സമയം മടിയിൽ കിടത്തി മാതൃ സ്നേഹം അനുഭവിപ്പിചിട്ടാ പിറ്റേന്ന് പറഞ്ഞു വിട്ടത് …ഇപ്പൊ എന്റെ ശലമോന് വയസ്സ് നാല് ..

ഒരിക്കലും കാണരുത് എന്ന് കരുതി തന്നെയാ അന്ന് പിരിഞ്ഞത് ..രാധയ്ക്കും തമ്പ്രാൻ കുട്ടികള്ക്കും സുഖം തന്നെ അല്ലെ ?ഈ വരവ് രാധയെ അറിയിക്കണ്ട ..വിഷമാവും പാവത്തിന് ..ഈ തടി contractoru ക്ലാരക്ക് മനസ്സിനും ശരീരത്തിനും ഇടക്കുള്ള ഒരു അശിരീരി ആണെന്ന് അവൾക്കു മനസ്സിലാവില്ല …ഞാൻ ഏതായാലും ,എന്നെ അവസാനമായി തൊടുന്ന ആണ് അദ്ദേഹം ആയിരിക്കും എന്ന് വാക്ക് നല്കിയിട്ടില്ല ..അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടി നീയും നല്കി കാണുമല്ലോ ..
ഒന്ന് പെറ്റതിന്റെ പാട് വയറ്റിൽ അവശേഷിക്കുന്നു ..നാല് വർഷങ്ങൾ മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല ..ക്ലാര ഇന്നും സുന്ദരി തന്നെ ,,ജയകൃഷ്ണന് മാത്രമായി മാറ്റിവച്ച ചിലത് ഇന്നും അങ്ങനെ തന്നെ ..പാദസരങ്ങൽക്കു ഇടയിലൂടെ വിരൽ ഓടിക്കുന്നതും ..കാല്പാദങ്ങളിൽ ചുംബിക്കുന്നതും ഇന്നും മറ്റാരും കാട്ടാത്ത വിക്രിതികൾ തന്നെ ..

പറയാതെ അറിഞ്ഞവർ അല്ലെ നമ്മൾ അറിഞ്ഞോണ്ട്‌ അകന്നവരും ..2016 ജനുവരി 2nu ഘോരക്പൂരിൽ പുലര്ച്ചെ ഞാൻ എത്തുന്നതും കാത്തു നീയുണ്ടാവില്ലേ മ്മടെ ത്രിശൂർ റെയിൽവേ സ്റ്റേഷനിൽ ..ശേഷം കാഴ്ച്ചയിൽ

സ്വന്തം ക്ലാര

shortlink

Related Articles

Post Your Comments

Related Articles


Back to top button