NewsIndia

വ്യാജവാഗ്‌ദാനങ്ങൾ താൻ നൽകാറില്ല, പറഞ്ഞതെല്ലാം കൃത്യമായി പാലിക്കും: പ്രധാനമന്ത്രി

ഡെറാഡൂൺ: താൻ നൽകിയത് വ്യാജവാഗ്‌ദാനങ്ങളല്ലെന്നും പറഞ്ഞതെന്താണെന്ന് കൃത്യമായി ഓര്‍മ്മയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പറഞ്ഞതെല്ലാം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം പ്രഖ്യാപിച്ച് അമ്പത് ദിവസം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദ്രീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാര്‍ധാം ഹൈവേ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button