NewsIndia

നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായം; ബാങ്ക് മാനേജർ അറസ്റ്റിൽ

ന്യൂഡൽഹി:- നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായിച്ച കുറ്റത്തിന് ന്യൂഡൽഹിയിലെ പ്രമുഖ ബാങ്കിന്റെ മാനേജർ അറസ്റ്റിലായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് നടപ്പിലാക്കിയത്. കൊൽക്കത്ത അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകാരനായ പരസ് മൽ ലോധയെ ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും പഴയ നോട്ടുകൾ കൈമാറ്റം ചെയ്യാൻ വഴിവിട്ടു സഹായിച്ച കാരണത്തിനാണ് മാനേജർ അറസ്റ്റിലായത്.

പ്രസ്തുത ബാങ്കിന്റെ കസ്തൂർബാ ഗാന്ധി മാർഗ്ഗ് ശാഖയിലെ മാനേജരാണ് കുറ്റക്കാരൻ. ഒട്ടനവധി അക്കൗണ്ടുകൾ വഴി മറ്റു പലർക്കും ഇത്തരത്തിൽ സഹായം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന്, കഴിഞ്ഞ കുറേ നാളുകളായി ഈ ശാഖ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ കഴിഞ്ഞ ദിവസം അറസ്റ്റിലായ ലോധയുടെ മറ്റു സ്ഥാപനങ്ങളും, നിക്ഷേപങ്ങളുടെ രേഖകളും കണ്ടുകെട്ടിയിരുന്നു. ലോധ ഇപ്പോൾ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button