NewsIndia

മുതിർന്ന ബി.ജെ.പി. നേതാവ് അന്തരിച്ചു

ഭോപ്പാൽ: മുതിർന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന സുന്ദർലാൽ പാട് വ ( 92) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.

ബി.ജെ.പി.യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അടൽ ബിഹാരി വാജ്‌പേയിക്കും, എൽ.കെ അദ്വാനിക്കുമൊപ്പം ജനസംഘത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ബി.ജെ.പിയുടെ വളർച്ചയിൽ മുഖ്യ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ജൈന സമുദായങ്കമാണ് സുന്ദർലാൽ പാട് വ. ഇദ്ദേഹം ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button