NewsSports

സ്റ്റീവ് സ്മിത്തല്ല വിരാട് കോഹ്ലിയാണ് ആസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ !

ആസ്ട്രേയിലൻ ക്രിക്കറ്റ് ബോർഡിന് സ്വന്തം ടീമിന്റെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെക്കാളും ഏറ്റവും കൂടുതൽ ഇഷ്ടം വിരാട് കോഹ്ലിയോടാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തില്ലല്ലോ! 2016-ലെ ഏറ്റവും മികച്ച ഏകദിന ടീം തെരഞ്ഞെടുപ്പിലാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ വിരാട് കോഹ്ലിയ്ക്ക് പ്രഥമ സ്ഥാനം നൽകിയിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം കോഹ്ലിയ്ക്കാണ്. ടീമിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ഇടം നേടിയിട്ടുണ്ട്. സ്റ്റീവ് സ്മിത്തും ഇലവനിലുണ്ട്. 2016-ൽ കോഹ്ലി വെറും 10 ഏകദിനങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും 90.10 ശരാശരിയിൽ 739 റൺസ് നേടിയിരുന്നു.

ആസ്‌ട്രേലിയയ്ക്കെതിരെ ജനുവരിയിൽ നടന്ന അഞ്ചു മത്സര ഏകദിന പരമ്പരയിൽ 4-1 ഇന്ത്യ തോറ്റെങ്കിലും 91, 59, 117, 106, 8 എന്നതായിരുന്നു കോഹ്‌ലിയുടെ സ്‌കോർ. ശേഷം നടന്ന 20-20 പരമ്പര 3-0’ന് ഇന്ത്യ ജയിച്ചിരുന്നു. അതിൽ 90, 59, 50 എന്നീ സ്കോറുകളോടെ കോഹ്ലിയായിരുന്നു മാൻ ഓഫ് ദി സീരീസ്.

നേരത്തെ ഐ.സി.സി തെരെഞ്ഞെടുത്ത 2016-ലെ ഏകദിന ടീമിലും കോഹ്ലി തന്നെയായിരുന്നു ക്യാപ്റ്റൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button