IndiaNews

പുതുവർഷത്തലേന്ന് സുപ്രധാനപ്രഖ്യാപനവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ അമ്പത് ദിനങ്ങള്‍ അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചില സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് . പ്രധാനമായും എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി നാലായിരമായി ഉയര്‍ത്തുമെന്നാണ് സൂചന.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണലഭ്യതയില്‍ വലിയ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കൂടാതെ നോട്ട് നിരോധിക്കലുമായി ബന്ധപ്പെട്ട് നടത്തിയ നടപടികളും വ്യക്തമാക്കിയേക്കും. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും അധികൃതർ നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button