Kerala

നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം : പുറത്തു നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ സംസ്ഥാനത്ത് നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലാണ് നിയന്ത്രണമുണ്ടാവുക. റെയ്ച്ചൂര്‍ സബ്‌സ്റ്റേഷനിലും ഷോലാപ്പൂര്‍-ഔറംഗബാദ് 765 കെവി ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വരുന്നത്. സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 676 മെഗാവാട്ടിന്റെ കുറവാകും ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button