India

പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് വെങ്കയ്യാ നായിഡു

ന്യൂഡല്‍ഹി: പല മാറ്റങ്ങളും ശനിയാഴ്ചയോടെ കണ്ടുതുടങ്ങുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു വെങ്കയ്യാ നായിഡു.

ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളും ഫലവും വിശദീകരിക്കും. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വെങ്കയ്യാ നായിഡു അറിയിച്ചു. നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കില്ല. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. എടിഎമ്മിലെ പണം പിന്‍വലിക്കലിലെ നിയന്ത്രണം ഉയര്‍ത്തും. 2500ല്‍ നിന്ന് 4000 രൂപയിലേക്ക് ഉയര്‍ത്താനാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button