India

സമാജ്‌വാദി പാര്‍ട്ടി തകര്‍ച്ചയിലേക്ക്; മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചു. അച്ചടക്ക ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിങ്ങ് യാദവ് അഖിലേഷ് യാദവിനെ പുറത്താക്കിയത്.

ആറ് വര്‍ഷത്തേക്കാണ് അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മുലായം സിങ്ങ് പറഞ്ഞു. അഖിലേഷ് യാദവിനൊപ്പം രാജ്യസഭാംഗം രാം ഗോപാലിനെയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

രാം ഗോപാല്‍ സമാജ് വാദി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് മനസ്സിലാക്കാന്‍ അഖിലേഷ് യാദവ് ശ്രമിച്ചില്ലെന്നും മുലായം സിങ്ങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button