KeralaNewsUncategorized

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു: മൗനം പാലിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില കുതിക്കുമ്പോൾ മൗനം പാലിച്ച് സർക്കാർ. ആന്ധ്രയിൽ നിന്നുള്ള ജയ അരിയുടെ വില നാൽപത് രൂപയോളം ആയിരിക്കുകയാണ്. കൊല്ലം നഗരത്തിലെ മിക്ക മൊത്തവ്യാപാരക്കടയിലും അരിവില 35 രൂപയാണ്. ഇത് ചെറുകിട വ്യാപാരികളിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോൾ രണ്ട് രൂപയോളം വർധിക്കും.

അരി ക്ഷാമം മൂലമാണ് അരിവില കൂടുന്നതെന്നാണ് ആന്ധ്രയിലെ മില്ലുടമകൾ പറയുന്നത്. എന്നാൽ ആന്ധ്രയിലെ മില്ലുടമകൾ കൃത്രിമമായി അരിക്ഷാമം സൃഷ്ടിക്കുകയാണെന്നാണ് സൂചന. സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ അരിവിലയാണ് ഇപ്പോഴുള്ളത്. അരിവില കുതിച്ചുകയറുമ്പോൾ ആന്ധ്രയിലെ മില്ലുടമകളുമായി ചർച്ച നടത്താനോ നടപടി കൈക്കൊള്ളാനോ തയ്യാറാകാതെ സർക്കാർ മൗനം പാലിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button