News

പിണറായി വിജയനെ അട്ടിമറിക്കാന്‍ ഐപിഎസ് ഐ പി എസ് പദ്ധതി പിന്നിൽ സി പി എമ്മിലെ തന്നെ രണ്ട് മുതിര്‍ന്ന നേതാക്കൾ

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോടതി പരാമര്‍ശം വന്നാല്‍ അത് മുതലെടുക്കാനുള്ള നീക്കം അണിയറയില്‍ സജീവം എന്ന് മംഗളം. പാര്‍ട്ടിയിലെ തന്നെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് ഇതിന് പിന്നില്‍. ഐപിഎസ് തലപ്പത്തെ 4 ഉന്നതരെ ഉപയോഗിച്ചാണ് നീക്കംഎന്നും മംഗളം ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആ നേതാക്കള്‍ ആരെന്നത് സംബന്ധിച്ച് കൃത്യമായ സൂചനകള്‍ വാര്‍ത്തയിലില്ല.എന്നാല്‍,ഇപ്പോള്‍ താക്കോല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പൊലീസ് ഉന്നതരാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നു മംഗളം പറയുന്നു .

shortlink

Post Your Comments


Back to top button