News

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ രഹസ്യനീക്കം

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ സ്വകാര്യ ബസുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ബസ് ചാര്‍ജ് ഒരുരൂപ വര്‍ധിപ്പിക്കാന്‍ രഹസ്യനീക്കം. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിലവില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി ഓടുന്ന പെര്‍മിറ്റുകള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ നിര്‍ത്തലാക്കുന്നതിന് പകരമായാണ് ചാര്‍ജ് വര്‍ധനക്കുള്ള നീക്കം. ഇടതുപക്ഷത്തെ ചില പ്രമുഖ നേതാക്കളുമായി ബസുടമകള്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

ഇന്ധനവില വര്‍ധനയത്തെുടര്‍ന്ന് ചാര്‍ജ് കൂട്ടിയില്ളെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് ഒരുവിഭാഗം ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് ഉടമകള്‍ ഗതാഗതമന്ത്രിയെ കണ്ടെങ്കിലും തല്‍ക്കാലം പരിഗണിക്കില്ളെന്നായിരുന്നു പ്രതികരണം. എന്നാല്‍ സമരംപ്രഖ്യാപിച്ച് നിരക്ക് വര്‍ധനക്കുള്ള സാഹചര്യമൊരുക്കാനാണ് ബസുടമകളുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button