KeralaLatest NewsNews

ബസ് സമയത്തെ ചൊല്ലി തര്‍ക്കം: ബസ് സ്റ്റാന്‍ഡില്‍ അതിക്രമം നടത്തിയ യുവാവ് പിടിയില്‍

ആലപ്പുഴ: ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ അതിക്രമം നടത്തിയ യുവാവ് പിടിയില്‍.
ജീവനക്കാരനാണ് പരിക്കേറ്റത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ ആലപ്പുഴ കലവൂര്‍ സ്വദേശി ശ്യാമിനെ സൗത്ത് പൊലീസ് പിടികൂടി.

Read Also: തിരുവനന്തപുരത്തിന് പിന്നാലെ വടകരയിലും കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥി: ഷാഫിക്കെതിരെ മത്സരിക്കുന്നത് മുന്‍മണ്ഡലം സെക്രട്ടറി

ബുധനാഴ്ച രാവിലെ 10.30ന് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ സമയം ചോദിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. ബസുകള്‍ കൃത്യസമയത്ത് ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞു. കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനുനേരെ കൈയേറ്റത്തിനും മുതിര്‍ന്നു. പിന്നീട് കൂടുതല്‍ പ്രകോപിതനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയും ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശിവരാജിന്റെ ഇടതുകൈക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

ഇയാള്‍ ചികിത്സ തേടി. കെ.എസ്.ആര്‍.ടി.സിക്ക് 25,000 രൂപ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. സൗത്ത് പൊലീസ് യുവാവിനെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button