KeralaNews

കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് സാധ്യത തെളിയുന്നു

തിരുവനതപുരം : കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് സാധ്യത തെളിയുന്നു. തിരുവനന്തപുരംമുതല്‍ കണ്ണൂര്‍വരെയായിരിക്കും അതിവേഗ പാത തുടങ്ങുക. ദക്ഷിണേന്ത്യന്‍ ആഭ്യന്തരമന്ത്രിമാർ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിൽ അതിവേഗറെയില്‍പ്പാത ഉഡുപ്പിവരെനീട്ടുന്നതിന് റെയില്‍വേയോട് സഹായംതേടാന്‍ യോഗം തീരുമാനിച്ചു.

ജപ്പാന്‍ ധനസഹായത്തോടെ അഹമ്മദാബാദ്-മുംബൈ അതിവേഗപാതയുടെ നിര്‍മാണത്തിന് അനുമതിലഭിച്ച സാഹചര്യത്തില്‍ സാധ്യതാപഠനവും സര്‍വേയും പൂര്‍ത്തിയാക്കിയ തിരുവനന്തപുരം-കണ്ണൂര്‍ പാതയ്ക്ക് ഈ വര്‍ഷം തന്നെ അനുമതി ലഭിക്കുമെന്നാണ് സൂചന. നോട്ട് പിന്‍വലിക്കല്‍മൂലം ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായസാഹചര്യത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. അതിനാൽ പദ്ധതിയുടെ അനുമതിക്കായി ഏറെ പ്രതീക്ഷയോടടെയാണ് സംസ്ഥാന സര്‍ക്കാരും കേരള ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷനും കാത്തിരിക്കുന്നത്.

പാതയ്ക്ക് അനുമതി ലഭിച്ചാൽ ഒമ്പതുവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കാൻ സാധിക്കും. ഏതാണ്ട് 1,27,000 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നികുതികൾ ഒഴിവാക്കിയാൽ 6000 കോടിരൂപ ചെലവില്‍നിന്നു കുറയ്ക്കാനാവും. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ഏജന്‍സിയുമായി പ്രാഥമികചര്‍ച്ചകള്‍ പൂര്‍ത്തിയായി വരുന്നു. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായിരൂപംകൊടുക്കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിച്ചാവും അതിവേഗറെയില്‍പ്പാത നടപ്പാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button