NewsInternational

ഐ.എസ് ഭീകരര്‍ വന്‍ കൂട്ടക്കൊലയ്ക്ക് തയ്യാറെടുക്കുന്നു : രാസായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍ : ബ്രിട്ടനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രാസായുധം പ്രയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സുരക്ഷാവകുപ്പ് സഹമന്ത്രി ബെന്‍ വാലാസാണ് ജനങ്ങളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടത്. ഐ..എസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ അധികൃതരെ സഹായിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയും മന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. രാസായുധ പ്രയോഗം നേരിടുന്നതിനാവശ്യമായ കരുതല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നെടുത്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വിവിധങ്ങളായ ത്വക്ക് രോഗങ്ങളും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമായ വാതകമാണ് ഐ.എസ് പ്രയോഗിക്കുന്നത്. ഇറാഖിലും സിറിയയിലും യുദ്ധമുഖത്ത് ഇത്തരം വാതകങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടേറെ സൈനികര്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കുകയും ചെയ്യുന്നു. സ്വന്തം നിലയ്ക്ക് വിസിപ്പിച്ചെടുത്ത ഈ രാസായുധം യൂറോപ്യന്‍ രാജ്യങ്ങളിലും പ്രയോഗിക്കാനാണ് ഐ.എസിന്റെ ശ്രമം.

shortlink

Post Your Comments


Back to top button