NewsIndia

ഒരു വർഷത്തേക്ക് സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ

മുംബൈ: ഒരു വർഷത്തേക്ക് 9000 രൂപ മൂല്യമുള്ള സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ. മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് പോർട്ട് ചെയ്ത് എത്തുന്ന ഉപഭോക്താക്കൾക്കും സിം 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള ഉപഭോക്താക്കൾക്കും ഇൗ ഒാഫർ ലഭ്യമാകും . 345 രൂപയ്ക്ക് റീചാർജ് ചെയ്‌താൽ മാസം 4 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കും. എകദേശം 9,000 രൂപയുടെ മൂല്യം വരുന്നതാണ് ഇൗ ഒാഫർ.

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക്
അവരുടെ പ്ലാനിനനുസരിച്ച് ലഭിക്കുന്ന ഡാറ്റയോടൊപ്പം ഇത്തരത്തിൽ സൗജന്യമായി 3 ജി ബി ഡാറ്റയും ലഭിക്കും. അതിനായി ആദ്യതവണ റീചാർജ് ചെയ്യുമ്പോൾ മൈ എയർടെൽ ആപ്പ് വഴി റീചാർജ് ചെയ്യണം. ഇന്ത്യയിലെ ഉപഭോക്താകൾക്ക് അതിവേഗതയിലുള്ള 4 ജി ഡാറ്റ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഒാഫർ അവതരിപ്പിച്ചതെന്ന് എയർടെൽ മാർക്കറ്റിങ് ഒാപ്പറേഷൻസ് ഡയറക്ടർ അജയ് പുരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button