Latest NewsNewsBusiness

പ്രതിദിനം 2 ജിബി ഡാറ്റ! ബഡ്ജറ്റിൽ ഒതുങ്ങുന്ന എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് അറിയൂ

2 ജിബി ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗത 64 kbps ആയി കുറയും

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതീയ എയർടെൽ. ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകളാണ് പലപ്പോഴും എയർടെൽ അവതരിപ്പിക്കാറുള്ളത്. ഇത്തവണ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പുതിയൊരു പ്ലാനാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നതിനായി 359 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. 2 ജിബി ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗത 64 kbps ആയി കുറയും. അൺലിമിറ്റഡ് വോയിസ് കോൾ, ദിവസേന 100 എസ്എംഎസ്, 5 രൂപയ്ക്ക് ടോക്ക് ടൈം എന്നിവയാണ് ഈ പ്ലാനിൽ അടങ്ങിയിട്ടുള്ളത്. ഇതിനുപുറമേ, സോണി ലൈവ്, ഫാൻ കോഡ്, ഇറോസ് നൗ തുടങ്ങിയ 15-ലധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസും ലഭ്യമാണ്. 5ജി കണക്ടിവിറ്റിയുള്ള മൊബൈലുകളിൽ 5ജി ഡാറ്റ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാനിന് എയർടെൽ രൂപം നൽകിയത്.

Also Read: സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button