NewsInternational

ആ അജ്ഞാത രഹസ്യങ്ങളുടെ ചുരുളഴിയുന്നു… ലോകത്തെ ഇപ്പോഴും ദുരൂഹതയിലാഴ്ത്തുന്ന പേടിപ്പെടുത്തുന്ന ആ ഭീകരതയുടെ ഇടത്താവളം അന്റാര്‍ട്ടിക്കയില്‍

അന്റാര്‍ട്ടിക്കയിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. ലോകത്തെ നടുക്കിയ നാസികളുടെ പറക്കുംതളിക കേന്ദ്രം അന്റാര്‍ട്ടിക്കയില്‍ ഉണ്ടെന്ന വാദവുമായി ഒരു കൂട്ടം കോണ്‍സ്പിറസി തിയറിക്കാര്‍ രംഗത്ത്. അന്റാര്‍ട്ടിക്കയിലെ 240 കിലോമീറ്റര്‍ പരിധിയില്‍ കാണപ്പെടുന്ന ഭൂമിശാസ്ത്രപരമായ വിചിത്രമായ ചില പ്രത്യേകതകളാണ് ഇത്തരം ഒരു തിയറിയുടെ അടിസ്ഥാനമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തായിരിക്കണം ഈ പറക്കുംതളിക കേന്ദ്രം നാസികള്‍ സ്ഥാപിച്ചതെന്ന് ഇവര്‍ പറയുന്നു.

അന്റാര്‍ട്ടിക്കയിലെ വിന്‍കീസ് ലാന്‍ഡ് എന്നറിയപ്പെടുന്ന ഭാഗമാണു കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ വാദത്തില്‍ ഇടം നേടിരിക്കുന്നത്. സെക്യൂര്‍ ടീം 10 എന്ന യുഎഫ്ഒ ഗവേഷകരുടെ ഓണ്‍ലൈന്‍ സംഘമാണു പുതിയ വാദത്തിനു പിന്നില്‍. അന്യഗ്രഹജീവികള്‍ ഉണ്ടെന്നവാദത്തിനു ശക്തി പകരുന്ന തരത്തിലുള്ള വീഡിയോകള്‍ ഇവര്‍ നിരന്തരം യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അന്റാര്‍ട്ടിക്കയിലെ ഈ പ്രദേശത്തു ഗുരുത്വാകര്‍ഷണം കൂടുതലാണെന്നു നേരത്തെ കണ്ടെത്തിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദത്തിനു ശാസ്ത്രജ്ഞന്മാര്‍ക്കും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

ദിനോസറുകളുടെ നാശത്തിനിടയാക്കിയ ഭീമന്‍ ഉല്‍ക്ക ഈ പ്രദേശത്തു പതിച്ചു എന്ന് ഒരുകൂട്ടം ഗവേഷകര്‍ പറയുന്നു.ഈ ഉല്‍ക്കയാണു പ്രദേശത്തെ പ്രത്യേകതയ്ക്കു കാരണമെന്നു ഇവര്‍ അവകാശപ്പെടുന്നു. പലതരത്തിലുള്ള രഹസ്യങ്ങളുടെ കേന്ദ്രം കൂടിയാണ് അന്റാര്‍ട്ടിക്കയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ പ്രദേശത്തുനിന്നു ചില വിചിത്രമായ വെളിച്ചം പുറത്തുവരാറുണ്ട്്. ഇവിടുത്തെ മലകളുടെ മുകളിലായി പറക്കുംതളികയുടെ ആകൃതിയിലുള്ള വിടവുകളും കണ്ടെത്തിയിരുന്നു. ഇത് ഇവിടേയ്ക്കു പറക്കുംതളിക പ്രവേശിക്കാനുള്ള മാര്‍ഗമാണ് എന്നും കോണ്‍സ്പിറസി തിയറിക്കാര്‍ അവകാശപ്പെടുന്നു. എന്തായാലും സംഭവത്തെക്കുറിച്ചു പഠിക്കാനായി അമേരിക്ക പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായും ഇവര്‍ അവകാശപ്പെടുന്നുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണു 2006 ല്‍ ഈ പ്രത്യേക ഭൂവിഭാഗം കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button