NewsIndia

ഡി.എം.കെയില്‍ അഴിച്ചു പണി : ശശികലയ്ക്ക് ബദലായി ഡി.എം.കെയെ നയിക്കാന്‍ കാരണവരുടെ മകന്‍

ചെന്നൈ : ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ പാര്‍ട്ടി ട്രഷററാണു സ്റ്റാലിന്‍. രണ്ടു ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ നാല് ജനറല്‍ സെക്രട്ടറിമാരാണുള്ളത്. പുതിയതായി നിയമിക്കുന്നവരില്‍ ഒരു വനിതയും ഒരു ദളിത് വിഭാഗം പ്രതിനിധിയും ഉണ്ടായിരിക്കുമെന്നും ധാരണയായി.

ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റേയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ. സ്റ്റാലിനെ പാര്‍ട്ടിയുടെ പ്രധാന പദവിയിലേക്കു കൊണ്ടുവരുന്നത്. നീക്കത്തെ പാര്‍ട്ടി നേതൃത്വത്തിലുണ്ടായ തലമുറമാറ്റമെന്നാണ് വിശേഷിപ്പിക്കുന്നത്.

നേരത്തെ അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിന്റെ പേരു പരിഗണിച്ചിരുന്നത്. എന്നാല്‍ കരുണാനിധി ജീവിച്ചിരിക്കെ അധ്യക്ഷ സ്ഥാനത്തു മറ്റൊരാള്‍ എത്തുന്നതു വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുമെന്നു തിരിച്ചറിഞ്ഞാണു സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button