NewsGulf

കുവൈറ്റിലെ വിസ നിയമത്തിൽ മാറ്റം

കുവൈറ്റ് : മൂന്നു വര്‍ഷം തുടര്‍ച്ചയായി കുവൈറ്റില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന വിദേശിക്ക് സ്‌പോണ്‍സറുടെ അനുവാദമില്ലാതെ വേറെ ഒരു കമ്പനിയിലേക്ക് മാറാം. മാന്‍പവര്‍ അതോറിട്ടി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പക്ഷെ മൂന്നു മാസം നിര്‍ബന്ധമായും നോട്ടീസ് പീരിഡ് നല്‍കിയിരിക്കണം.

കൂടാതെ വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി ഇഖാമ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല മൂന്നു വര്‍ഷത്തെ കാലാവധിക്കു ശേഷം വീണ്ടും പുതുക്കാവുന്നതാണ്. ഇഖാമ കാലാവധി തീരുന്നതിനു മൂന്നു മാസം മുന്‍പെ ഇത് പുതുക്കാനുള്ള അപേക്ഷകള്‍ സമർപ്പിക്കണം. കുവൈറ്റില്‍ ആശ്രിത വിസയില്‍ ഒരു വര്‍ഷം താമസം പൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ കമ്പനികളുടെ വിസയിലേക്ക് (ഷൂണ്‍ വിസ) മാറ്റം അനുവദിക്കുന്നതാണ്. പക്ഷെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിസ അനുവദിക്കൂ. കുവൈറ്റില്‍ റിക്രൂട്ട് ചെയ്ത് വരുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സ്‌പോണ്‍സറുടെ അനുമതിയുണ്ടെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറ്റം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button