NewsInternationalUncategorized

പുതുവർഷത്തിൽ പുതിയ തീരുമാനവുമായി സുക്കർബർഗ്

സാൻഫ്രാൻസിസ്കോ: യുക്തിവാദിയിൽ നിന്നും സുക്കർബർഗ് വിശ്വാസത്തിലേക്കോ ?ക്രിസ്‌മസ്‌ ആശംസകളും ജൂത ആഘോഷത്തിന്റെ ആശംസകളും സുക്കർബർഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകരിൽ ഇത്തരത്തിൽ ഒരു സംശയം മുളപൊട്ടിയത്.ഫേസ്ബുക്കിൽ മതവിശ്വാസം എന്തെന്ന് എഴുതാനുള്ളിടത്ത് ബർഗ് യുക്തി വാദി എന്നാണ് രേഖപ്പെടുത്തിയിരുന്നത് .ഇതാണ് ആരാധകരിൽ സംശയത്തിനിട വരുത്തിയത്.

എന്നാൽ ജൂത കുടുംബത്തിൽ ജനിച്ചു വളർന്ന താൻ ഒരു യുക്തിവാദി ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ലായെന്നും സുക്കർബർഗ് ഫേസ്ബുക്കിലൂടെ തന്റെ പുതുവർഷ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്..എല്ലാത്തിനെയും ചോദ്യം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മതം വളരെ പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുന്നുവെന്നും ബർഗ് പറയുന്നു.അതോടൊപ്പം ചൈനയിലെ ഡൂസ് പഗോഡയിൽ പ്രാർത്ഥനാനിരതനായി നിൽക്കുന്ന ചിത്രവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button