Latest NewsKeralaIndiaInternational

“ഇന്ത്യയിൽ എന്ന് പ്രതീക്ഷിക്കാം” പ്രധാനമന്ത്രിക്കെതിരെ ഒളിയമ്പുമായി മെഹുവ മൊയ്ത്ര

അക്രമം പ്രോൽസാഹിപ്പിച്ചതിന് ട്രംപിനെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിത കാലത്തേക്ക് വിലക്കിയിരിക്കുകയാണ്

കൊൽക്കത്ത: കാപിറ്റോള്‍ മന്ദിരത്തിൽ നടന്ന അക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിതമായി വിലക്കിയതു പോലെ ഇന്ത്യയിൽ എന്നു നടക്കുമെന്ന് ഫേസ് ബുക്ക് അധിപൻ മാർക്ക് സക്കർബർഗിനോടു തൃണമൂൽ കോണ്‍ഗ്രസ് എംപി മെഹുവാ മൊയ്ത്ര.

Also related: “73 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇതുപോലൊരു ഭരണം ഭാരതത്തിൽ ഉണ്ടായിട്ടില്ല” : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

മുമ്പ് ഇന്ത്യയിൽ വ്യാപകമായി വിദ്വേഷ പ്രചാരണം നടന്നിട്ടും ഫെയ്സ്ബുക്ക് അതിനെതിരായി നടപടിയെടുത്തില്ലെന്നും കണ്ണടച്ച് കളഞ്ഞുവെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ലക്ഷ്യം വെച്ചു കൊണ്ടുള്ള മെഹുവയുടെ ഒളിയമ്പ്.

Also related: മാനദണ്ഡങ്ങൾ പാലിക്കാതെ ദുബൈയില്‍ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ

അക്രമം പ്രോൽസാഹിപ്പിച്ചതിന് ട്രംപിനെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിത കാലത്തേക്ക് വിലക്കിയിരിക്കുകയാണ്. ഇന്ത്യയിലെ വിദ്വേഷ, വ്യാജവാർത്താ പ്രചാരകർക്കെതിരെ എന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കാൻ കഴിയും സക്കർബർഗ്? അതോ നിങ്ങളുടെ ബിസിനസ് സാധ്യതകൾക്കായിരിക്കുമോ പ്രധാനം’– മെഹുവ ട്വിറ്ററിൽ കുറിച്ചു.

Also related: ബദാം തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയാണു ഫേസ് ബുക്കും ഇൻസ്റ്റഗ്രാമും ട്രം പിനെ വിലക്കിയത്. ഇത് അനിശ്ചിതമായി തുടർന്നേക്കാമെന്നും ഫേസ് ബുക്ക് അധിപൻ ഇന്നലെ കുറിച്ചിരുന്നു. വിദ്വേഷ പ്രചാരണത്തിൻ്റെ പേരിൽ ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button