KeralaNews

പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത്: സിപി എമ്മിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

സി.പി.എമ്മിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ പഞ്ചനക്ഷത്രഹോട്ടലിൽ സി.പി.എം കേന്ദ്ര കമ്മിറ്റി നടത്തി പണം ധൂർത്തടിക്കുന്നതിനെതിരെയാണ് ചെന്നിത്തല രംഗത്ത് എത്തിയത്. താഴെത്തട്ടിൽ ഇറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം എന്ന് സംഘടനയ്ക്ക് മാതൃക കാട്ടേണ്ട പരമോന്നത കമ്മറ്റിയാണ് ഇത്തരത്തിൽ ധൂർത്ത് നടത്തുന്നതെന്നും ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സിപിഎമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇന്ന് രാവിലെ ദേശാഭിമാനി വായിച്ചപ്പോഴാണ് മനസിലായത് . തിരുവനന്തപുരത്ത് ആദ്യമായി ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തിനു വേദിയായി തെരെഞ്ഞെടുത്തത് പഞ്ചനക്ഷത്ര ഹോട്ടൽ ആയ ഹൈസിന്ത് ആണ്.ഇക്കാര്യം ഇന്ന് ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ചു അറിയിച്ചു. പോളിറ്റ്ബ്യുറോ യോഗം ചേരുന്നത് എകെജി സെന്റർ ഹാളിൽ ആണെങ്കിലും കേന്ദ്രകമ്മിറ്റിയോഗ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫുൾ എയർകണ്ടീഷൻ ഹോട്ടൽ ആണ്. 87 അംഗ സംസ്ഥാന കമ്മിറ്റി ചേരുന്ന എകെജി സെന്ററും അവിടെയുള്ള എസി ഹാളും ഒഴിവാക്കിയാണ് പഞ്ചനക്ഷത്ര ഹോട്ടൽ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഹോട്ടലിൽ സമ്മേളനം നടത്തുന്നതിൽ വ്യക്തിപരമായി എതിർപ്പില്ല. എന്നാൽ സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖ പരിശോധിച്ചാൽ ഉടനീളം കാണുന്നത് ധൂർത്തും ആഡംബരവും ഒഴിവാക്കണം എന്ന താക്കീത് ആണ്. താഴെത്തട്ടിൽ ഇറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം എന്ന് സംഘടനയ്ക്ക് മാതൃക കാട്ടേണ്ട പരമോന്നത കമ്മറ്റിയാണ് ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത്. ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത് ..ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് സിപിഎമ്മിന് ഓർമ വേണം..

shortlink

Related Articles

Post Your Comments

Related Articles


Back to top button